THRISSUR

മലയാളഭാഷാ വാരാഘോഷം; മലയാളത്തിൽ ഒപ്പ് രേഖപ്പെടുത്തി ജില്ലാ കളക്ടർ

തൃശ്ശൂർ: മലയാളഭാഷാ വാരാഘോഷത്തോടനുബന്ധിച്ച് സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് തൃശ്ശൂർ കളക്ടറേറ്റിൽ സംഘടിപ്പിച്ച “മലയാളത്തിൽ ഒരു ഒപ്പ്” എന്ന പരിപാടി ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ മലയാളത്തിൽ ഒപ്പ് രേഖപ്പെടുത്തി ഉദ്ഘാടനം ചെയ്തു. ഇത്തരം നൂതന ആശയങ്ങൾ മലയാള ഭാഷയുടെ വളർച്ചയ്ക്ക് പ്രചോദനം ആകുമെന്ന് ജില്ലാ കളക്ടർ അഭിപ്രായപ്പെട്ടു. കളക്ടറേറ്റിലെ ജീവനക്കാരും സന്ദർശകരായെത്തിയ പൊതുജനങ്ങളും വിദ്യാർത്ഥികളും ഉൾപ്പെടെ ആയിരത്തോളം പേർ മലയാളത്തിൽ ഒപ്പ് രേഖപ്പെടുത്തി പരിപാടിയുടെ ഭാഗമായി. സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എ. പി ഷോജൻ, ജില്ലാ ഓഫീസർ പി. ജി സാബു, റിസർച്ച് ഓഫീസർമാരായ വി. മനോജ്, എം ജെ ജസ്റ്റിൻ, അഡീഷണൽ ജില്ലാ ഓഫീസർ എം. പ്രകാശൻ, തൃശൂർ താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ സി. ഗീത തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *