മിനിമം വേതന ഉപദേശക സമിതി തെളിവെടുപ്പ് യോഗം നവംബർ ആറിന്
തൃശ്ശൂർ: സംസ്ഥാനത്തെ ഫിഷ് പീലിംഗ്, കാനിംഗ്, ഫ്രീസിംഗ് ആൻഡ് എക്സ്പോർട്ടിംഗ് ഓഫ് സീഫുഡ്സ് മേഖലയിലെ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിന് മിനിമം വേതന ഉപദേശക സമിതിയുടെ തെളിവെടുപ്പ് യോഗം (ആലപ്പുഴ, എറണാകുളം, തൃശ്ശൂർ ജില്ലകൾക്ക് വേണ്ടി) നവംബർ ആറിന് രാവിലെ 11 മണിക്ക് എറണാകുളം ഗവ. ഗസ്റ്റ് ഹൗസിലെ ബാങ്കിറ്റ് ഹാളിൽ നടത്തും. ഈ മേഖലകളിൽ പ്രവർത്തിക്കുന്ന തൊഴിലാളി, തൊഴിലുടമ പ്രതിനിധികൾ പങ്കെടുക്കണമെന്ന് ജില്ലാ ലേബർ ഓഫീസർ അറിയിച്ചു.
ഫോൺ: 0487 2360469.



