കേരള കർഷക തൊഴിലാളി ക്ഷേമനിധി സിറ്റിംഗ്
കേരള കർഷക തൊഴിലാളി ക്ഷേമനിധിയിൽ അംശാദായം സ്വീകരിക്കുന്നതിന് ജില്ലാ എക്സിക്യുട്ടീവ് ഓഫീസറുടെ നേതൃത്വത്തിൽ സിറ്റിംഗ് നടത്തും. നവംബർ ഏഴിന് കൊടുങ്ങല്ലൂർ, 11 ന് ഏങ്ങണ്ടിയൂർ, 15 ന് വരന്തരപ്പിള്ളി, 18 ന് വേളൂക്കര, 20 ന് കോടശ്ശേരി, 22 ന് മണലൂർ, 25 ന് വെള്ളാങ്ങല്ലൂർ എന്നീ തീയതികളിലാണ് സിറ്റിംഗ് നടത്തുക. മുൻവർഷം അംശാദായം ഓൺലൈൻ മുഖേന അടക്കാത്ത അംഗങ്ങളുടെ ആധാർ കാർഡ് നമ്പർ, ബാങ്ക് അക്കൗണ്ട് നമ്പർ, ഐ.എഫ്.എസ്.സി കോഡ്, ഫോൺ നമ്പർ, എന്നിവ സിറ്റിംഗിൽ ഹാജരാക്കണം. ഫോൺ: 0487 2386754.



