THRISSUR

മുരിയാട് പഞ്ചായത്തിലെ ഷീ ഹെൽത്ത് ഫിറ്റ്നസ് സെൻ്ററിൻ്റെ ഉദ്ഘാടനം മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു

മുരിയാട് ഗ്രാമപഞ്ചായത്തിലെ പാറേക്കാട്ടുകര ജീവധാര ഷീ ഹെൽത്ത് ഫിറ്റ്നസ് സെൻ്റർ ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നാടിന് സമർപ്പിച്ചു.

ഗ്രാമപഞ്ചായത്തിൻ്റെ മൂന്നാം നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി ആരംഭിക്കുന്ന സെൻ്റർ, സമഗ്രവും സുസ്ഥിരവുമായ ആരോഗ്യത്തിനായുള്ള വിവിധ പരിപാടികൾക്കു വഴിതെളിക്കും. ‘ജീവിതശൈലീ രോഗങ്ങളിൽ നിന്നും രക്ഷനേടാൻ ഇത്തരം ഫിറ്റ്നസ് കേന്ദ്രങ്ങൾ അനിവാര്യമാണെന്ന് മന്ത്രി പറഞ്ഞു.

മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോസ് ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലത ചന്ദ്രൻ മുഖ്യാതിഥിയായി.

വൈസ് പ്രസിഡണ്ട് രതി ഗോപി, ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. യു. വിജയൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷീന രാജൻ, വാർഡ് മെമ്പർമാരായ മണി സജയൻ, എ. എസ്. സുനിൽകുമാർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.