THRISSUR

നവീകരിച്ച വലിയങ്ങാടി മാര്‍ക്കറ്റ് നാടിന് സമര്‍പ്പിച്ചു

കുന്നംകുളത്തിൻ്റെ ചരിത്രപ്പെരുമയും പ്രൗഢിയും വിളിച്ചോതുന്ന വലിയങ്ങാടി മാര്‍ക്കറ്റ് നവീകരിച്ച് നാടിന് സമര്‍പ്പിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന്‍ നവീകരണ ഉദ്ഘാടനം നിര്‍വഹിച്ചു.

20 ലക്ഷം രൂപ ചിലവഴിച്ചാണ് നഗരസഭ മാര്‍ക്കറ്റ് നവീകരിച്ചത്. മത്സ്യം, മാംസം, പച്ചക്കറി എന്നിവയുടെ വിപണനത്തിനായി പ്രത്യേകം സജ്ജമാക്കിയ സ്റ്റാളുകളും ചുറ്റുമതില്‍, ഗേറ്റ്, ജല വിതരണ സംവിധാനം എന്നിവയും നവീകരണത്തോട് അനുബന്ധിച്ച് തയ്യാറാക്കിയിട്ടുണ്ട്.

വൈസ് ചെയര്‍പേഴ്സണ്‍ സൗമ്യ അനിലൻ ചടങ്ങിന് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.എം സുരേഷ്, സജിനി പ്രേമന്‍, ടി. സോമശേഖരന്‍, പി.കെ ഷെബീര്‍, വാര്‍ഡ് കൗൺസിലർ അഡ്വ. സോഫിയ ശ്രീജിത്, ജെ.എച്ച്.ഐ പി.എസ് സജീഷ് തുടങ്ങിയവര്‍ സംസാരിച്ചു. മാര്‍ക്കറ്റ് തൊഴിലാളികളായ ജോയ്, ബാബു, സുരേഷ്, ഇസാക്ക്, കൊച്ചു, ലീല തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നല്‍കി.