മാള ഗ്രാമപഞ്ചായത്ത് വലിയപറമ്പ് സ്റ്റേഡിയത്തിൻ്റെ നിര്‍മ്മാണോദ്ഘാടനം മന്ത്രി വി. അബ്ദുറഹ്മാന്‍ നിര്‍വഹിച്ചു
മാള ഗ്രാമപഞ്ചായത്ത് വലിയപറമ്പ് സ്റ്റേഡിയത്തിൻ്റെ നിര്‍മ്മാണോദ്ഘാടനം കായിക, ന്യൂനപക്ഷ ക്ഷേമ, ഹജ്ജ്, വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍വഹിച്ചു. വി.ആര്‍. സുനില്‍കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ മുഹമ്മദ് അഷറഫ് പദ്ധതി വിശദീകരണം നടത്തി.
ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം പദ്ധതിയുടെ ഭാഗമായി തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ നിയോജകമണ്ഡലത്തിലെ മാള ഗ്രാമപഞ്ചായത്ത് ഗ്രൗണ്ടിൻ്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. വി.ആര്‍. സുനില്‍കുമാര്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 50 ലക്ഷം രൂപയും കായികവകുപ്പിൻ്റെ പ്ലാന്‍ ഫണ്ടില്‍ നിന്ന് 50 ലക്ഷം രൂപയും ഉള്‍പ്പെടുത്തി മൊത്തം ഒരു കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചിരിക്കുന്നത്. പദ്ധതിയില്‍ ഗ്രൗണ്ട് ഡെവലപ്‌മെൻ്റ്, ഗ്യാലറി, ടോയ്ലറ്റ് കം ചേയ്ഞ്ച് റൂം, ഡ്രെയിന്‍, ഫെന്‍സിംഗ്, സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍, ബോര്‍വെല്‍, അനുബന്ധ ഇലക്ട്രിക് പ്രവര്‍ത്തികള്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ചടങ്ങില്‍ മാള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ബാബു, മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് രേഖ ഷാന്റി ജോസഫ്, മാള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.പി. രവീന്ദ്രന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സിനി ബെന്നി, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജയ ബിജു, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നബീസത്ത് ജലീല്‍, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



