ഒല്ലൂർ മണ്ഡലം പട്ടയ മിഷൻ യോഗം ചേർന്നു
ഒല്ലൂര്‍ മണ്ഡലത്തിലെ പട്ടയം വിതരണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി റവന്യൂ, ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജൻ്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേര്‍ന്നു.
ജില്ലാതലത്തില്‍ പരിഹരിക്കാവുന്ന വിഷയങ്ങള്‍ ഉടന്‍ തന്നെ പരിഹരിക്കണമെന്ന് റവന്യു ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി. പുതിയ അപേക്ഷകള്‍ ലഭിക്കുന്ന പക്ഷം സമയബന്ധിതമായി നടപടി സ്വീകരിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. സര്‍വേയര്‍മാര്‍, ഉപകരണങ്ങള്‍, ഒ.എ.മാര്‍ എന്നിവരുടെ കുറവ് തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടങ്കില്‍ പരിഹരിച്ച് പട്ടയ വിതരണം കാര്യക്ഷമമാക്കണമെന്നും മന്ത്രി വ്യക്തമാക്കി.
യോഗത്തില്‍ റവന്യൂ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി അരുണ്‍ എസ്. നായര്‍, ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, സബ് കളക്ടര്‍ അഖില്‍ വി. മേനോന്‍, അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ടി. മുരളി, എല്‍.ആര്‍. ഡെപ്യൂട്ടി കളക്ടര്‍ എം.സി. ജ്യോതി, തൃശൂര്‍ തഹസില്‍ദാര്‍ ടി. ജയശ്രീ, വില്ലേജ് ഓഫീസര്‍മാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.



