THRISSUR

എൻ എസ് എസ് ജീവിതോത്സവം ജില്ലാതല കാർണിവൽ സമാപിച്ചു

എസ്.എൻ പുരം: ഹയർ സെക്കണ്ടറി എൻ എസ് എസ് ജീവിതോത്സവം കാർണിവൽ ജില്ലാതല സമാപന ഉദ്ഘാടനം ഇ ടി ടൈസൺ എം എൽ എ നിർവ്വഹിച്ചു. എസ്.എൻ പുരം തേവർ പ്ലാസ ഓഡിറ്റോറിയത്തിൽ നടന്ന ജില്ലതല പരിപാടിയിൽ എസ്.എൻ പുരം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട് എം എസ് മോഹനൻ അധ്യക്ഷത വഹിച്ചു. ജില്ലയിലെ 12 ക്ലസ്റ്ററുകളിലായി ജീവിതോത്സവം ചലഞ്ചിൻ്റെ ഭാഗമായി ആത്മഹത്യാ പ്രവണത, ലഹരി ആസക്തി, അക്രമോത്സുകത തുടങ്ങിയ തെറ്റായ പ്രവണതകൾക്കെതിരെ വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കുന്ന പ്രവർത്തനങ്ങളാണ് നടപ്പാക്കിയത്. എൻ.എസ്.എസ് വളണ്ടിയർമാക്കാണ് ജില്ലാ തലത്തിൽ പരിശീലനം നൽകിയത്. ഒരോ വ്യക്തികളിലും 21 ദിവസം തുടർച്ചയായി നല്ല ശീലങ്ങൾ വളർത്തിയെടുക്കുന്നതിന് വേണ്ടി ശാസ്ത്രീയമായി മാക്സ്വെൽ മാൾസിൻ്റെ സൈകോ സൈബർനെറ്റിക്സ് തിയറി വികസിപ്പിച്ചെടുത്ത പ്രവർത്തനങ്ങളാണ് പരിശീലനത്തിൽ ഉൾപ്പെടുത്തിയത്. ക്ലസ്റ്റർ തല വിജയികൾക്കുമുള്ള സമ്മാനങ്ങളുടെ വിതരണം എം എൽ എ നിർവ്വഹിച്ചു. ക്ലസ്റ്റർ കൺവീനർമാരായ കെ.ആർ ദേവദാസ്, ഇ. ആർ രേഖ, ലിൻ്റോ വടക്കൻ, സൂര്യതേജസ്സ്, സന്ധ്യ പി പി, ഇ. എസ് ശ്രീകല,ഒ.എസ് ശ്രീജിത്ത്‌, പ്രോഗ്രാം ഓഫീസർമാരായ സീമ എലിസബത്ത്, എ എസ് സലീഷ്, വളണ്ടിയർ പ്രതിനിധികളായ സന സുധീർ, ശ്രേയ ഫ്രാൻസിസ്, സൽമാനുൽ ഫാരിസി എന്നിവർ സംസാരിച്ചു.