KUWAITMIDDLE EAST

നൃത്തസംഗീത വിരുന്നായി കുവൈറ്റിൻ്റെ ‘ജൽസ 2025’

കുവൈറ്റ് സിറ്റി: കുവൈറ്റിലെ വനിതാ സാംസ്‌കാരിക കൂട്ടായ്മയായ മലയാളി മംസ് മിഡിൽ ഈസ്റ്റ് (MMME) കുവൈറ്റ് ചാപ്റ്റർ സംഘടിപ്പിച്ച എട്ടാം വാർഷിക മെഗാ പരിപാടിയായ ‘ജൽസ 2025’ നൃത്തസംഗീത വിരുന്നായി അബ്ബാസിയ ആസ്പയർ സ്കൂളിൽ അരങ്ങേറി. പ്രശസ്ത നർത്തകിയും ബിഗ്‌ബോസ് വിന്നറുമായ ദിൽഷ പ്രസന്നൻ മുഖ്യാതിഥിയായിരുന്നു. പ്രസിഡണ്ട് അമ്പിളി രാഗേഷ് അധ്യക്ഷത വഹിച്ചു. മുഖ്യാതിഥിയും പ്രധാന സ്പോൺസർമാരും MMME കോർ കമ്മിറ്റി അംഗങ്ങളും ചേർന്ന് ഭദ്രദീപം തെളിച്ച് ആഘോഷങ്ങൾക്ക് തിരികൊളുത്തി. MMME അംഗങ്ങളും കുവൈറ്റിലെ പ്രമുഖ നൃത്തവിദ്യാലയങ്ങളിലെ കലാകാരന്മാരും ദിൽഷ പ്രസന്നനും ചേർന്ന അവതരണങ്ങൾ ജൽസ 2025-നെ വ്യത്യസ്തമാക്കി. പുണ്യ പ്രദീപ്-താമരശ്ശേരി ചുരം ബാൻഡ് ചേർന്ന് അവതരിപ്പിച്ച മ്യൂസിക്കൽ ഷോയും പരിപാടിക്ക് വർണചാരുത നൽകി.

പ്രധാന സ്പോൺസർ അഹ്‌മദ് അൽ മഗ്‌രിബിയുടെ പുതിയ വനിതാ പെർഫ്യൂമായ “നിസ്വാ” യുടെ ലോഞ്ചിംഗ് ദിൽഷ പ്രസന്നൻ, അഹ്‌മദ് അൽ മഗ്‌രിബി കൺട്രി ഹെഡ് മൻസൂർ ചൂരി, മകൾ ഹലാ മൻസൂർ എന്നിവർ ചേർന്ന് നിർവഹിച്ചു.

ഡേഫ്രഷ് സി.ഇ.ഒ ദിലീപ്, ജോയ് ആലുക്കാസ് റീജണൽ മാനേജർ ഷിബിൻ ദാസ്, ഈസ്റ്റേൺ ബിസിനസ് ഡെവലപ്പ്മെൻ്റ് മാനേജർ നസീം, അൽ മുല്ല സെയിൽസ് മാനേജർ ഫിലിപ്പ് ജോൺ, സുപ്രിം ട്രാവൽ & കാർഗോ വൈസ് ചെയർമാൻ മുഹമ്മദ് ഷഫീഖ്, ഫേവറിറ്റ് ഹോം അസിസ്റ്റൻ്റ് മാനേജർ നൂർജഹാൻ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. സുവനീർ കൺവീനർ ആര്യ മണികണ്ഠൻ, പ്രധാന സ്പോൺസർ അഹ്‌മദ് അൽ മഗ്‌രിബി കൺട്രി ഹെഡ് മൻസൂർ ചൂരിക്ക് സുവനീർ നൽകി പ്രകാശനം നടത്തി. പ്രോഗ്രാം ജനറൽ കൺവീനർ ശില്പ മോഹൻ സ്വാഗതം പറഞ്ഞു. കോർഡിനേറ്റർ പൂജ ഹണി നന്ദി രേഖപ്പെടുത്തി. വൈസ് പ്രസിഡണ്ട് അമീറ ഹവാസ്, സെക്രട്ടറി ആര്യ മണികണ്ഠൻ, ട്രഷറർ സഫിയ സിദ്ദിഖ്, പ്രോഗ്രാം കമ്മിറ്റി അംഗങ്ങളായ രൂപ വിജേഷ്, ധന്യ, ചിന്നു, സബിത എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.