THRISSUR

നാട്ടിക റൂറൽ വർക്കേഴ്സ് സഹകരണ സംഘത്തിൽ ഓൺലൈൻ ഹെൽപ്പ് ഡെസ്ക് ഉദ്ഘാടനം

തൃപ്രയാർ: തൃപ്രയാർ ക്ഷേത്രനടയിലെ ദേവസ്വം ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന നാട്ടിക റൂറൽ വർക്കേഴ്സ് വെൽഫയർ സഹകരണ സംഘത്തിൽ ഓൺലൈൻ ഹെൽപ്പ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചു. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡണ്ട് കെ. രവീന്ദ്രൻ പ്രവർത്തനം ഔപചാരികമായി ഉദ്ഘാടനം ചെയ്തു.

സഹകരണ സംഘം പ്രസിഡണ്ട് സി. ശങ്കരനാരായണൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ നാട്ടിക പഞ്ചായത്ത് പ്രസിഡണ്ട് എം. ആർ. ദിനേശൻ, വൈസ് പ്രസിഡണ്ട് രജനിബാബു, കെ.ബി. ഹംസ, കെ. ആർ. ശശി, ടി. വി. ശ്രീജിത്ത്‌, ടി. ജെ. നീതു എന്നിവർ സംസാരിച്ചു.

പുതുതായി ആരംഭിച്ച ഓൺലൈൻ ഹെൽപ്പ് ഡെസ്കിലൂടെ വിവിധ സർക്കാർ വകുപ്പുകളുടെ നികുതി, ഫീസ്, അപേക്ഷകൾ എന്നിവയും പ്രവാസി, കൃഷിഭവൻ അടക്കമുള്ള സേവനങ്ങളുടെ ഓൺലൈൻ രജിസ്‌ട്രേഷനുകളും നടത്താനാവും.