പി എം പോഷൺ സോഷ്യൽ ഓഡിറ്റ് പൊതുസഭ സംഘടിപ്പിച്ചു
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ- കിലയുടെ നേതൃത്വത്തിൽ നടന്ന 2024- 25 അധ്യയന വർഷത്തെ പി എം പോഷൺ സോഷ്യൽ ഓഡിറ്റുമായി ബന്ധപ്പെട്ട് തൃശൂർ ഈസ്റ്റ് ഉപജില്ലയിലെ അഞ്ച് സ്കൂളുകളുടെ പൊതുസഭ സംഘടിപ്പിച്ചു. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. ആർ രവി യോഗം ഉദ്ഘാടനം ചെയ്തു. നടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീവിദ്യ രാജേഷ് അധ്യക്ഷത വഹിച്ചു. സോഷ്യൽ ഓഡിറ്റ് ഫെസിലിറ്റെറ്റർ ജെന്നി ജോസഫ് പദ്ധതി വിശദീകരണം നടത്തി. നൂൺ ഫീഡിങ് സൂപ്പർവൈസർ വി. പി പ്രിയ മുഖ്യാതിഥിയായി.
നോൺ മീൽ ഓഫീസർ എൻ. ഡി സീന സ്വാഗതവും കിലയുടെ തിമാറ്റിക് എക്സ്പേർട്ടും സോഷ്യൽ ഓഡിറ്റ് ഫെസിലിറ്റേറ്ററുമായ കെ. എ റാഷിദ നന്ദിയും പറഞ്ഞു. ഡിവിഷൻ കൗൺസിലർമാരായ റെജി ജോയ്, ശ്യാമള വേണുഗോപാൽ, രേഷ്മ ഹെമേജ് എന്നിവർ സംസാരിച്ചു.
ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ രക്ഷിതാക്കൾ ഗവൺമെൻ്റ് മോഡൽ ബോയ്സ് എച്ച്.എസ് എസ്, തൃശൂർ, കുട്ടനെല്ലൂർ എൽ.എം.എൽ.പി.എസ്, ഗവൺമെൻ്റ് ഹയർസെക്കൻഡറി സ്കൂൾ പുത്തൂർ, ജി. യു. പി. എസ് മൂർക്കനിക്കര, സ്നേഹദീപ്തി സ്പെഷ്യൽ സ്കൂൾ മണ്ണുത്തി എന്നീ സ്കൂളുകളുടെ സ്കൂൾ ഉച്ച ഭക്ഷണ പദ്ധതിയുടെ ഓഡിറ്റ്, സ്കൂൾ സഭ റിപ്പോർട്ടുകൾ അവതരിപ്പിക്കുകയും ചർച്ച ചെയ്യുകയും ചെയ്തു.



