THRISSUR

സംവരണ വാർഡ് നറുക്കെടുപ്പ്‌ 13 മുതൽ 21വരെ

തൃശ്ശൂർ: 2025 ലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പിൻ്റെ സംവരണ വാർഡുകൾ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഒക്ടോബർ 13 മുതൽ 21 വരെ കളക്ടറേറ്റിൽ നടക്കും

ചാവക്കാട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ഗ്രാമപഞ്ചായത്തുകളിലെ നറുക്കെടുപ്പ് ഒക്ടോബർ 13 രാവിലെ 10 മുതൽ 11:30 വരെയും വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ഗ്രാമപഞ്ചായത്തുകളിലെ നറുക്കെടുപ്പ് ഒക്ടോബർ 13 ന് 11:30 മുതൽ ഒരു മണി വരെയും, പുഴക്കൽ ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ഗ്രാമപഞ്ചായത്തുകളിലെ നറുക്കെടുപ്പ് ഒക്ടോബർ 13 ന് 1:30 മുതൽ മൂന്ന് മണി വരെയും മാള ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ഗ്രാമപഞ്ചായത്തുകളിലെ നറുക്കെടുപ്പ് ഒക്ടോബർ 13 ന് മൂന്ന് മണി മുതൽ നാല് മണി വരെയും ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ഗ്രാമപഞ്ചായത്തുകളിലെ നറുക്കെടുപ്പ് ഒക്ടോബർ 14 ന് 10 മണി മുതൽ 11:30 വരെയും പഴയന്നൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ഗ്രാമപഞ്ചായത്തുകളിലെ നറുക്കെടുപ്പ് ഒക്ടോബർ 14ന് 11:30 മുതൽ ഒരു മണി വരെയും, മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ഗ്രാമപഞ്ചായത്തുകളിലെ നറുക്കെടുപ്പ് ഒക്ടോബർ 14ന് 1:30 മുതൽ 2:30 വരെയും കൊടകര ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ഗ്രാമപഞ്ചായത്തുകളിലെ നറുക്കെടുപ്പ് ഒക്ടോബർ 14ന് 2:30 മുതൽ 4 മണി വരെയും തളിക്കുളം ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ഗ്രാമപഞ്ചായത്തുകളിലെ നറുക്കെടുപ്പ് ഒക്ടോബർ 15 ന് 1 0മണി മുതൽ 11:30 വരെയും അന്തിക്കാട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ഗ്രാമപഞ്ചായത്തുകളിലെ നറുക്കെടുപ്പ് ഒക്ടോബർ 15 ന് 11:30 മുതൽ ഒരു മണി വരെയും, ചേർപ്പ് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ഗ്രാമപഞ്ചായത്തുകളിലെ നറുക്കെടുപ്പ് ഒക്ടോബർ 1 5ന് 1:30 മുതൽ 2:30 വരെയും ഇരിഞ്ഞാലക്കുട ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ഗ്രാമപഞ്ചായത്തുകളിലെ നറുക്കെടുപ്പ് ഒക്ടോബർ 15ന് 2:30 മുതൽ 3:30 വരെ എക്സിക്യൂട്ടീവ് കോൺഫറൻസ് ഹാളിൽ വച്ച് നടക്കും.

വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ഗ്രാമപഞ്ചായത്തുകളുടെ നറുക്കെടുപ്പ് ഒക്ടോബർ 16ന് 10 മണി മുതൽ 11:30 വരെയും ചാലക്കുടി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ഗ്രാമപഞ്ചായത്തുകളിലെ നറുക്കെടുപ്പ് ഒക്ടോബർ 16ന് 11:30 മുതൽ ഒരു മണി വരെയും ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ഗ്രാമപഞ്ചായത്തുകളിലെ നറുക്കെടുപ്പ് ഒക്ടോബർ 16ന് 1:30 മുതൽ 2: 30വരെയും മതിലകം ബ്ലോക്ക് പഞ്ചായത്തിലെ ഗ്രാമപഞ്ചായത്തുകളുടെ നറുക്കെടുപ്പ് ഒക്ടോബർ 16 ന് 2:3 0മുതൽ നാല് മണി വരെ കളക്ടറേറ്റ് ഐ എൽ ഡി എം ട്രെയിനിങ് ഹാളിൽ വെച്ച് നടക്കും.

ചാവക്കാട്, ചൊവ്വന്നൂർ, വടക്കാഞ്ചേരി, പഴയന്നൂർ എന്നീ ബ്ലോക്ക് പഞ്ചായത്തുകളിലെ നറുക്കെടുപ്പ് ഒക്ടോബർ 18ന് 10 മണി മുതൽ 11 മണി വരെയും ഒല്ലൂക്കര, പുഴക്കൽ, മുല്ലശ്ശേരി, തളിക്കുളം എന്നീ ബ്ലോക്ക് പഞ്ചായത്തുകളിലെ നറുക്കെടുപ്പ് ഒക്ടോബർ 18ന് 11 മണി മുതൽ 12 വരെയും ചേർപ്പ്,മതിലകം, അന്തിക്കാട്, കൊടകര എന്നീ ബ്ലോക്ക് പഞ്ചായത്തുകളിലെ നറുക്കെടുപ്പ് ഒക്ടോബർ 18ന് 12 മണി മുതൽ ഒരു മണി വരെയും ഇരിഞ്ഞാലക്കുട, വെള്ളാങ്കല്ലൂർ, മാള, ചാലക്കുടി എന്നീ ബ്ലോക്ക് പഞ്ചായത്തുകളിലെ നറുക്കെടുപ്പ് ഒക്ടോബർ 18ന് 1:30 മുതൽ 2:30 വരെ കളക്ടറേറ്റ് എക്സിക്യൂട്ടീവ് കോൺഫറൻസ് ഹാളിൽ നടക്കും. തൃശ്ശൂർ ജില്ലാ പഞ്ചായത്തിലെ സംവരണ വാർഡ് നറുക്കെടുപ്പ് ഒക്ടോബർ 21 ന് 10 മണി മുതൽ 11 മണി വരെ കളക്ടറേറ്റ് എക്സിക്യൂട്ടീവ് കോൺഫറൻസ് ഹാളിലായിരിക്കും.