THRISSUR

പ്രസംഗ മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു

തൃശ്ശൂർ: ഗാന്ധി ജയന്തി വാരാഘോഷത്തോടനുബന്ധിച്ച് തൃശ്ശൂർ കളക്ടറേറ്റിൽ സംഘടിപ്പിച്ച പ്രസംഗ മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. സമ്മാനവിതരണം ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ നിർവഹിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫീസിൻ്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ ഹൈസ്കൂൾ – ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായി മഹാത്മജിയും നമ്മളും എന്ന വിഷയത്തിലാണ് പ്രസംഗ മത്സരം സംഘടിപ്പിച്ചത്. ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോൺവെൻ്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ ഹൃതിക ധനഞ്ജയ് ഒന്നാം സ്ഥാനവും കുന്നംകുളം ജി വി എച്ച് എസ് എസിലെ സാം മാത്യു വിൽസൺ രണ്ടാം സ്ഥാനവും തൃശൂർ സെൻ്റ് ജോസഫ്സ് കോൺവെൻ്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനി ജെന്നിഫർ സനോജ് മൂന്നാം സ്ഥാനവും നേടി.

ഹൈസ്കൂൾ വിഭാഗത്തിൽ പാഞ്ഞാൾ ജി എച്ച് എസ് എസിലെ സി. യു. മാളവിക ഒന്നാം സ്ഥാനവും മറ്റം സെൻ്റ് ഫ്രാൻസിസ് ഗേൾസ് ഹൈസ്കൂളിലെ ആത്മിക ലിയോൺ, പഴയന്നൂർ ജി എച്ച് എസ് എസിലെ ടി. എസ് ഫാത്തിമ സഹല എന്നിവർ രണ്ടാം സ്ഥാനവും തൃശൂർ സെൻ്റ് ജോസഫ്സ് കോൺവെൻ്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനി അഞ്ജന സജീഷ്, ചേലക്കര പങ്ങാരപ്പിള്ളി സെൻ്റ് ജോസഫ് എച്ച് എസ് വിദ്യാർത്ഥിനി മേഘ്ന സൂസൻ പോൾ എന്നിവർ മൂന്നാം സ്ഥാനവും നേടി.

ഐ പി ആർ ഡി മേഖല ഡെപ്യൂട്ടി ഡയറക്ടർ വി. ആർ സന്തോഷ് അധ്യക്ഷത വഹിച്ചു . ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി. കെ വേലായുധൻ സ്വാഗതം പറഞ്ഞു. കുന്നംകുളം തഹസിൽദാർ രാജേഷ് മാരാത്ത്, കെ ബി വിനോദ്, പി സാജു, പി എസ് സുധീഷ് തുടങ്ങിയവർ പങ്കെടുത്തു.