ദേശഭക്തിഗാന മത്സരത്തിൽ എസ്.എൻ. വിദ്യാഭവന് ഒന്നാം സ്ഥാനം
തൃശൂർ : സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് തൃശൂർ ജില്ലാ എക്സൈസ് വിമുക്തി മിഷൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ദേശഭക്തിഗാന മത്സരത്തിൽ ചെന്ത്രാപ്പിന്നി എസ്.എൻ. വിദ്യാഭവന് ഒന്നാം സ്ഥാനം. രണ്ടാം സ്ഥാനം തൃശൂർ സേക്രഡ് ഹാർട്ട് കോൺവെൻ്റ് ഗേൾസ് ഹയർ സെക്കൻ്ററി സ്കൂളിനും മൂന്നാം സ്ഥാനം ചാലക്കുടി കാർമൽ ഹയർ സെക്കൻ്ററി സ്കൂളിനുമാണ് ലഭിച്ചത്. ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളെ പങ്കാളികളാക്കുക, വിദ്യാർത്ഥികളിൽ ദേശസ്നേഹം വളർത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് സ്കൂൾ ലഹരി വിരുദ്ധ ക്ലബ്ബുകളുടെ സഹകരണത്തോടെ മത്സരം സംഘടിപ്പിച്ചത്. ഹയർസെക്കൻ്ററി വിഭാഗം വിദ്യാർത്ഥികൾക്കായി ജില്ലാതലത്തിൽ സംഘടിപ്പിച്ച മത്സരത്തിൽ 26 സ്കൂളുകളാണ് പങ്കെടുത്തത്. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ ലഭിക്കുന്ന സ്കൂളുകൾക്ക് യഥാക്രമം 3,000, 2,000, 1,000 രൂപ വീതം ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും ലഭിക്കും. പുരസ്കാര വിതരണം നവംബർ ഒന്നിന് തൃശൂർ അയ്യന്തോൾ സിവിൽ സ്റ്റേഷനിൽ നടത്തും. ഫോൺ- വിമുക്തി ജില്ലാ കോ-ഓർഡിനേറ്റർ- 9809149316.



