THRISSUR

പ്രത്യേക തീവ്ര വോട്ടർപട്ടിക പുതുക്കൽ

തൃശ്ശൂർ: പ്രത്യേക തീവ്ര വോട്ടർപട്ടിക പുതുക്കലിൻ്റെ ഭാഗമായ എന്യൂമറേഷൻ ഫോമിൻ്റെ വിതരണം ജില്ലയിൽ 95.91 ബൂത്ത് ലെവൽ ഓഫീസർമാർ വീടുതോറും സന്ദർശനം നടത്തിയാണ് വോട്ടർമാർക്ക് എന്യൂമറേഷൻ ഫോം കൈമാറുന്നത്. ഒക്ടോബർ 27 (27-10-2025) ലെ വോട്ടർപട്ടിക പ്രകാരം ജില്ലയിലെ ആകെ 26,50,163 വോട്ടർമാർക്കായി 26,50,163 എന്യൂമറേഷൻ ഫോം പ്രിൻ്റ് ചെയ്തിട്ടുണ്ട്. അതിൽ 25,41,644 ഫോമുകളുടെ വിതരണം പൂർത്തിയാക്കി. 2338 ബൂത്തുകൾ ഉള്ളതിൽ 1169 ബൂത്തുകളിൽ വിതരണം 100 ശതമാനം പൂർത്തിയാക്കി. ജനങ്ങളുടെ ഭാഗത്ത് നിന്ന് മികച്ച പ്രതികരണമാണ് ബി എൽ ഒ മാർക്ക് ലഭിക്കുന്നത്.

വോട്ടർമാർ പൂരിപ്പിച്ച് നൽകുന്ന ഫോമുകൾ ബി എൽ ഒ മാർ സ്വീകരിച്ച് ബി എൽ ഒ ആപ്പ് വഴി അപ്ഡേറ്റ് ചെയ്യും. പൂരിപ്പിച്ച ഫോമിനൊപ്പം മറ്റ് രേഖകൾ ഒന്നും നൽകേണ്ടതില്ല. എന്യൂമറേഷൻ ഫോം നൽകിയ എല്ലാവരേയും ഉൾപ്പെടുത്തി 09-12-2025 ന് കരട് വോട്ടർപട്ടിക പ്രസിദ്ധീകരിക്കും. ഒരു പോളിംഗ് സ്റ്റേഷനിൽ പരമാവധി 1200 വോട്ടർമാരാകും ഉണ്ടാവുക. കരട് പട്ടികയിൽ ആക്ഷേപങ്ങളും അവകാശങ്ങളും സമർപ്പിക്കുന്നതിന് ഒരു മാസം സമയം അനുവദിച്ചിട്ടുണ്ട്. കരട് പട്ടികയിൽ ഉൾപ്പെടാത്തവർക്കും 01-01-2026 ന് 18 വയസ് പൂർത്തിയാകുന്നവർക്കും പട്ടികയിൽ പുതിയതായി പേര് ചേർക്കുന്നതിന് ഫോറം 6 ൽ അപേക്ഷ നൽകാം.അന്തിമ വോട്ടർപട്ടിക 07-02-2025 ന് പ്രസിദ്ധീകരിക്കും. യോഗ്യരായ എല്ലാവരേയും വോട്ടർപട്ടികയിൽ ഉൾപ്പെടുത്തുക അയോഗ്യരായവർ ഉണ്ടെങ്കിൽ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ തീവ്ര വോട്ടർപട്ടിക പുതുക്കൽ നടപടി സ്വീകരിച്ച് വരുന്നത്.