സംസ്ഥാന പട്ടയ മേള ഇന്ന്
തൃശൂർ: പട്ടയ വിതരണത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം റവന്യൂ, ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ നിർവഹിക്കും. തൃശൂർ ടൗൺഹാളിൽ രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങിൽ ഉന്നത വിദ്യഭ്യാസ, സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു അധ്യക്ഷത വഹിക്കും. പട്ടയമേളയുടെ ഭാഗമായി സജ്ജമായ 1300 ഓളം പട്ടയങ്ങൾ വിതരണം ചെയ്യും. കേന്ദ്ര പെട്രോളിയം, പ്രകൃതിവാതകം, ടൂറിസം വകുപ്പ് സഹമന്ത്രി സുരേഷ്ഗോപി, മേയർ എം കെ വർഗ്ഗീസ്, പി ബാലചന്ദ്രൻ എം എൽ എ, ബെന്നി ബെഹനാൻ എം.പി, കെ രാധാകൃഷ്ണൻ എം.പി എന്നിവർ മുഖ്യാത്ഥിയായി പങ്കെടുക്കും. എംഎൽഎമാരായ എൻ.കെ അക്ബർ, ഇ.ടി ടൈസൺ മാസ്റ്റർ, യു. ആർ പ്രദീപ്, എ.സി മൊയ്തീൻ, മുരളി പെരുനെല്ലി, സിസി മുകുന്ദൻ, കെ കെ രാമചന്ദ്രൻ, സനീഷ് കുമാർ ജോസഫ്, വിആർ സുനിൽ കുമാർ, സേവ്യർ ചിറ്റിലപ്പിള്ളി, ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് വി.എസ് പ്രിൻസ് എന്നിവർ മുഖ്യാത്ഥികളാവും. ലാൻ്റ് റവന്യൂ കമ്മീഷണർ ചിത്ര എസ്, മറ്റ് ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.



