THRISSUR

ഇന്ത്യൻ നേവിയിലെ വിമുക്തഭടന്മാർക്കും ആശ്രിതർക്കും സെമിനാർ

തൃശ്ശൂർ: ഇന്ത്യൻ നേവിയിലെ വിമുക്തഭടന്മാർക്കും അവരുടെ ആശ്രിതർക്കുമായി നവംബർ നാലിന് രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ ജില്ലാ സൈനിക ക്ഷേമ ഓഫീസ് കോൺഫറൻസ് ഹാളിൽ സതേൺ നേവൽ കമാൻഡിൻ്റെ നേതൃത്വത്തിൽ ഐഎൻഎസ് വെണ്ടുരുത്തിയിൽ നിന്നുള്ള ഉദ്യോഗസ്ഥർ സംവേദനാത്മക പരിപാടിയും ബോധവത്കരണ സെമിനാറും നടത്തുന്നു. ഇന്ത്യൻ നേവിയിലെ എല്ലാ വിമുക്തഭടന്മാരും അവരുടെ ആശ്രിതരും പരിപാടിയിൽ പങ്കെടുക്കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു.