തോളൂർ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ താത്കാലിക നിയമനം
തോളൂർ : തോളൂർ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി മുഖാന്തിരം ക്ലീനിംഗ് സ്റ്റാഫ്, കൗണ്ടർ സ്റ്റാഫ് തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. 179 ദിവസത്തേക്ക് കരാർ വ്യവസ്ഥയിലാണ് നിയമനം. പത്താം ക്ലാസ് പാസായ കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവർക്ക് കൗണ്ടർ സ്റ്റാഫ് തസ്തികയിലേക്ക് അപേക്ഷിക്കാം. ജൂലൈ ഏഴിന് ഉച്ചയ്ക്ക് രണ്ടിന് തോളൂർ ബി.എഫ്.എച്ച്.സി കോൺഫറൻസ് ഹാളിലാണ് അഭിമുഖം.
ഏഴാം ക്ലാസ് യോഗ്യതയുള്ളവർക്ക് ക്ലീനിംഗ് സ്റ്റാഫ് തസ്തികയിലേക്ക് അപേക്ഷിക്കാം. ജൂലൈ ഏഴിന് വൈകിട്ട് മൂന്നിന് കോൺഫറൻസ് ഹാളിലാണ് അഭിമുഖം.
താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ, ബയോഡാറ്റ, ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം നേരിട്ട് ഹാജരാകണം. ഫോൺ- 0487-2285746. ഇമെയിൽ- bphctholur@gmail.com.



