ഡോക്ടർമാരുടെ താത്കാലിക ഒഴിവ്; വാക്ക്- ഇൻ- ഇൻ്റർവ്യൂ
ജില്ലയിൽ ആരോഗ്യവകുപ്പിൽ കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ, അസിസ്റ്റന്റ് സർജൻ, സിവിൽ സർജൻ എന്നീ തസ്തികകളിൽ അഡ്ഹോക്ക് വ്യവസ്ഥയിൽ നിയമിക്കുന്നതിന് അഭിമുഖം നടത്തും. താത്പര്യമുള്ളവർ മെയ് എട്ടിന് രാവിലെ 10 മണിക്ക് മുൻപായി ടി സി എം സി സർട്ടിഫിക്കറ്റ്, ബിരുദ (എം ബി ബി എസ് ) സർട്ടിഫിക്കറ്റ്, വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ആധാർ, ഇലക്ഷൻ ഐ ഡി കാർഡ് എന്നിവ സഹിതം ജില്ലാ മെഡിക്കൽ ഓഫീസിൽ(ആരോഗ്യം) നടക്കുന്ന വാക്ക്- ഇൻ- ഇൻ്റർവ്യൂവിൽ ഹാജരാകണം.



