പോളിംഗ് ഉദ്യോഗസ്ഥർക്ക് പരിശീലനം 25 മുതൽ
തൃശൂർ: തദ്ദേശ തെരഞ്ഞെടുപ്പ് 2025ന് പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവുകൾ ഇ ഡ്രോപ് സോഫ്റ്റ്വെയറിൽ ഇന്നുമുതൽ ലഭിക്കും. ഉത്തരവുകൾ ബന്ധപ്പെട്ട എല്ലാവർക്കും വിതരണം ചെയ്തിട്ടുണ്ടെന്ന് സ്ഥാപന മേധാവികൾ ഉറപ്പുവരുത്തണം. പോളിംഗ് ഡ്യൂട്ടി ലഭിച്ച പ്രിസൈഡിംഗ് ഓഫീസർ, ഫസ്റ്റ് പോളിംഗ് ഓഫീസർ എന്നിവർക്ക് നവംബർ 25 മുതൽ വിവിധ ദിവസങ്ങളിലായി പരിശീലന ക്ലാസുകൾ ആരംഭിക്കും. നിലവിൽ ബി എൽ ഒ ഡ്യൂട്ടി ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് പോളിംഗ് ഡ്യൂട്ടി ലഭിച്ചാൽ പോളിംഗ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കുന്നതിന് ഉത്തരവിൻ്റെ പകർപ്പ് സഹിതം ഇ ഡ്രോപ് നോഡൽ ഓഫീസറായ ഡെപ്യുട്ടി കളക്ടർ (ജനറൽ) ന് അപേക്ഷ സമർപ്പിക്കാം.



