THRISSUR

വലപ്പാട് പഞ്ചായത്തിൽ യു.ഡി.എഫ് പ്രതിഷേധം നടത്തി

വലപ്പാട്: വലപ്പാട് പഞ്ചായത്തിൻ്റെ വികസന മുരടിപ്പിനെതിരെ യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ കുറ്റവിചാരണ യാത്ര നടത്തി. എടമുട്ടം സെൻ്ററിൽ നിന്നാരംഭിച്ച ജാഥ DCC ജനറൽ സെക്രട്ടറി ശോഭാ സുബിൻ ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്റ്റനും കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡൻ്റുമായ സന്തോഷ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡൻ്റ് ഹാറൂൺ റഷീദ് മുഖ്യപ്രഭാഷണം നടത്തി. ജാഥയുടെ സമാപന സമ്മേളനം വലപ്പാട് ചന്തപ്പടിയിൽ DCC ജനറൽ സെക്രട്ടറി കെ. ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു.

ജാഥാ വൈസ് ക്യാപ്റ്റൻമാരായ എം. കെ. അലി, പി. എം. ശരത്‌കുമാർ, ഇ. ആർ. രഞ്ജൻ, സി. ആർ. അറുമുഖൻ, സി. വി. വികാസ്, ബാബു കുന്നുങ്ങൽ, സുമേഷ് പാനാട്ടിൽ, പ്രവീൺ രവീന്ദ്രൻ, ഇക്ബാൽ എം. എം., പി. കെ. കാദർ കുട്ടി, ഫിറോസ് വി. എ., രമേഷ് പള്ളത്ത്, അസീസ് വലപ്പാട്, നസീമ ബഷീർ, അജ്മൽ ഷെരീഫ്, വൈശാഖ് വേണുഗോപാൽ, അനിൽ കരുവത്തി, അനിത തൃദീപ്, ഷെമീറ നെജ്മുദീൻ, ഷെഫിന ഷെമീർ, സലിം അറയക്കൽ, തമീം ഗസ്നി, അനസ് പൊന്നാമ്പടി, അൽസാബിത്ത് എന്നിവർ സംസാരിച്ചു. യാത്രയിൽ വിവിധ പാർട്ടികളുടെ പ്രവർത്തകർയും പൊതുജനങ്ങളും പങ്കെടുത്തു. വികസനപ്രവർത്തനങ്ങളിൽ പഞ്ചായത്ത് ഭരണസമിതിയുടെ പരാജയം ചൂണ്ടിക്കാട്ടി നേതാക്കൾ പ്രസംഗിച്ചു.