വള്ളത്തോൾ നഗർ കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു
വള്ളത്തോൾ നഗർ ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ പുതുതായി നിർമിച്ച കെട്ടിടത്തിൻ്റെ ഉദ്ഘാടനം കെ രാധാകൃഷ്ണൻ എം പി നിർവഹിച്ചു.
ചേലക്കര എം എൽ എ കെ രാധാകൃഷ്ണൻ്റെ 2021-22, 2022-23 വർഷങ്ങളിലെ ആസ്തി വികസന ഫണ്ടിൽ നിന്നും ഒരു കോടി രൂപ ചെലവിലാണ് പുതിയ കെട്ടിടത്തിൻ്റെ നിർമ്മാണം പൂർത്തിയാക്കിയത്. രണ്ടു ഘട്ടമായി നിർമ്മാണം പൂർത്തിയാക്കിയ പുതിയ കെട്ടിടത്തിൽ ഒപി മുറികൾ, സ്റ്റോർ, ഫാർമസി, നേഴ്സിങ് റൂം, മുലയൂട്ടൽ കേന്ദ്രം, വെയിറ്റിംഗ് ലോബി, ബാത്റൂമുകൾ, ഹെൽത്ത് ഇൻസ്പെക്ടർ റൂം തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. 4212.54 ചതുരശ്ര അടി വലിപ്പമാണ് പുതിയ കെട്ടിടത്തിനുള്ളത്.
യു ആർ പ്രദീപ് എം എൽ എ അധ്യക്ഷനായ ചടങ്ങിൽ വള്ളത്തോൾ നഗർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷെയ്ഖ് അബ്ദുൾ ഖാദർ, വൈസ് പ്രസിഡണ്ട് പി നിർമ്മലാ ദേവി, ജില്ലാ പഞ്ചായത്ത് അംഗം പി സാബിറ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അംഗം എം വി സുചിത്ര, ബ്ലോക്ക് പഞ്ചായത്ത് അംഗം പി എം നൗഫൽ, പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ കെ ആർ ഗിരീഷ് കുമാർ, പി എ യൂസഫ്, എം ബിന്ദു, പഞ്ചായത്ത് അംഗം രാജീവ് സോന, താജുന്നീസ ,മെഡിക്കൽ ഓഫിസർ ഡോ.ഷഫീർ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.



