THRISSUR

വർണ്ണോത്സവം; ശിശുദിനാഘോഷം നടത്തി

തൃശ്ശൂർ: ജില്ലാ ഭരണ കൂടം, ജില്ലാ ശിശു ക്ഷേമ സമിതി, പൊതു വിദ്യാഭ്യാസ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ശിശുദിനാഘോഷം – വർണ്ണോത്സവം 2025 വർണ്ണാഭമായി ആഘോഷിച്ചു. ശിശുദിന റാലി വിദ്യാഭ്യാസ ഉപ ഡയറക്ടർ പി.എം ബാലകൃഷ്ണൻ ഫ്ലാഗ് ഓഫ്‌ ചെയ്തു.

കുട്ടികളുടെ പ്രധാനമന്ത്രി പാർവതി ദിനേശും സംഘവും നയിച്ച ശിശുദിന റാലിയെ ജില്ലാ കളക്ടർ അർജൻ പാണ്ഡ്യൻ തൃശ്ശൂർ ടൗൺഹാളിൽ സ്വീകരിച്ചു. തുടർന്നു നടന്ന പതാക ഉയർത്തലിനുശേഷം കുട്ടികളുടെ പ്രസിഡൻ്റ് ജെറുഷ ഷിബുവിൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ശിശുദിന സ്റ്റാമ്പിൻ്റെ പ്രകാശനം ജില്ലാ കളക്ടർ നിർവ്വഹിച്ചു.

കുട്ടികളുടെ പ്രധാനമന്ത്രി പാർവതി ദിനേശ് യോഗം ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ സ്‌പീക്കർ അദിഥി അരുൺ മുഖ്യപ്രഭാഷ‌ണം നടത്തി. രോഹിത് നന്ദകുമാർ (ജില്ലാ വിദ്യാഭ്യാസ ഓഫീസർ) ഡോ. പി. ഭാനുമതി, എം.വി സുനിൽകുമാർ, പി.ജെ ബിജു, ജീജ വിജയൻ, കെ.പി ബിന്ദു, ടി.യു സ്മിത എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. ഫത്തിമ സഹല ലഹരി വിമുക്ത പ്രതിജ്ഞയും ടി.എം. അവനിജ മാലിന്യമുക്ത പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു. അശീതി ആഘോഷിക്കുന്ന ശിശുക്ഷേമ സമിതി സംസ്ഥാന നിർവാഹക സമിതി അംഗം എം.കെ പശുപതി മാസ്റ്ററെ ഉപഹാരം നൽകി ആദരിച്ചു. ചടങ്ങിൽ എസ്. ദ്വിതി സ്വാഗതവും ലവിന്‍ ലിയാ‌ൻ്റോ നന്ദിയും രേഖപ്പെടുത്തി.

ജില്ലാ സെക്രട്ടറി പി.കെ വിജയൻ, എക്സിക്യുട്ടീവ് അംഗങ്ങളായ വി.കെ ഉണ്ണികൃഷ്ണൻ, സാജൻ ഇഗ്നേഷ്യസ്, ബാലകൃഷ്ണൻ അഞ്ചിത്ത്, കെ.എസ് പത്മിനി, വി.എം കരീം, ഡോ. ബെന്നി ജേക്കബ് എന്നിവർ നേതൃത്വം നൽകി. 5500 ലധികം കുട്ടികൾ പങ്കെടുത്ത റാലിയിൽ നടന്ന വിധ മത്സരങ്ങളിൽ വിജയിച്ചവർക്ക് സമ്മാനങ്ങളും ലഘു ഭക്ഷണവും വിതരണം ചെയ്തു.