വിജ്ഞാന കേരളം (ഗൾഫ്)ഓവർസീസ് തൊഴിൽ മേള മാറ്റിവച്ചു
അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനോടുള്ള ആദരസൂചകമായി സംസ്‌ഥാനമൊട്ടാകെ മൂന്ന് ദിവസം ഔദ്യോഗിക ദുഃഖാചരണം ആയതിനാൽ തൃശൂരിൽ ജൂലൈ 26 – 27 തീയതികളിൽ നടത്താനിരുന്ന വിജ്ഞാന കേരളം (ഗൾഫ്)ഓവർസീസ് തൊഴിൽ മേള മാറ്റി വച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.



