വിജയദശമി – ഗാന്ധിജയന്തി ദിനാഘോഷം
എങ്ങണ്ടിയൂർ: എങ്ങണ്ടിയൂർ സരസ്വതി വിദ്യാനികേതൻ സെൻട്രൽ സ്കൂളിൽ ഈ വർഷത്തെ വിജയദശമിയും ഗാന്ധിജയന്തിയും സമുചിതമായി ആഘോഷിച്ചു. രാവിലെ എട്ട് മണിക്ക് ഗ്രന്ഥ പൂജയോടെ ആരംഭിച്ച വിദ്യാരംഭ ചടങ്ങുകൾക്ക് ശേഷം അക്കാദമിക് ഡയറക്ടർ ടി. ആർ വിജയം കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ചു. ദീനദയാൽ ട്രസ്റ്റ് സെകട്ടറി ഐ.എ മോഹനൻ സ്കൂൾ പ്രിൻസിപ്പാൾ ബിന്ദു. സി സ്കൂൾ ക്ഷേമ സമിതി പ്രസിഡണ്ട് ശരൺ എ.വി മാതൃഭാരതി പ്രസിഡണ്ട് തെന്നൽ ലിമിൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. തുടർന്ന് സരസ്വതി പൂജ ,വിദ്യാർത്ഥികളുടെ സംഗീത നൃത്താർച്ചന കൂടാതെ ഗാന്ധിജയന്തിയോടനുബന്ധിച്ചുള്ള പ്രഭാഷണങ്ങൾ ടാബ്ലോ ദേശഭക്തിഗാനങ്ങൾ സാംസ്കാരിക പരിപാടികൾ എന്നിവ നടന്നു. ഈ സുദിനത്തിൽ അടുത്ത അധ്യയന വർഷത്തിലേക്ക് പ്രി കെ.ജി മുതൽ എട്ടാം ക്ലാസ്സ് വരെയുള്ള അഡ്മിഷന് തുടക്കം കുറിച്ചു. ഒക്ടോബർ 2 മുതൽ 17 വരെ പ്രത്യേക പരിഗണനയിൽ അഡ്മിഷൻ ലഭിക്കുന്നതാണ്.



