വിമുക്തി പോസ്റ്റര്‍ രചനാമത്സരം; വിജയികളെ പ്രഖ്യാപിച്ചു
അയ്യന്തോള്‍ : എക്‌സൈസ് വകുപ്പ് വിമുക്തി മിഷന്‍ നേതൃത്വത്തില്‍ ശിശുദിനാഘോഷത്തിൻ്റെ ഭാഗമായി യു.പി. വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി ‘എൻ്റെ സ്വപ്നം’ എന്ന വിഷയത്തില്‍ ജില്ലാതലത്തില്‍ സംഘടിപ്പിച്ച പോസ്റ്റര്‍ രചനാ മത്സരത്തില്‍ കൊടുങ്ങല്ലൂര്‍ ഭാരതീയ വിദ്യാഭവന്‍ വിദ്യാമന്ദിറിലെ ഇ.ആര്‍. അനന്യ ഒന്നാം സ്ഥാനം നേടി. കാട്ടൂര്‍ അല്‍ബാബ് സെന്‍ട്രല്‍ സ്‌കൂളിലെ ഇ.എസ്. ഹന്ന ഫാത്തിമ രണ്ടാം സ്ഥാനവും വള്ളിവട്ടം ഉമരിയ്യ പബ്ലിക് സ്‌കൂളിലെ കെ.എന്‍. മുഹമ്മദ് അഫ്നാന്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ജില്ലാതല മത്സരത്തില്‍ 88 സ്‌കൂളുകളില്‍ നിന്ന് മൊത്തം 284 എന്‍ട്രികളാണ് ലഭിച്ചത്. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം ലഭിച്ചവര്‍ക്ക് മൊമെൻ്റോയും സര്‍ട്ടിഫിക്കറ്റും നല്‍കും. പത്ത് വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹന സമ്മാനത്തിന് അര്‍ഹരായി. കാറളം വി.എച്ച്.എസ്.എസ് സ്‌കൂളിലെ ഇ.എസ്. രേഷ്ജ, കോലഴി ചിന്മയ വിദ്യാലയത്തിലെ വി.ബി. ലക്ഷ്മി, തൃത്തല്ലൂര്‍ കെ.എന്‍.എം. വി.എച്ച്.എസ്.എസിലെ പി.ആര്‍. രുദ്ര, ഇരിഞ്ഞാലക്കുട സെൻ്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സി.എം. ആദിനാഥ്, പുത്തന്‍ചിറ ജി.യു.പി.എസിലെ
പി.ആര്‍. ആര്യനന്ദ, കാട്ടൂര്‍ അല്‍ബാബ് സെന്‍ട്രല്‍ സ്‌കൂളിലെ ഫൈറൂസ് പി. ഇക്ബാല്‍, അളഗപ്പ നഗര്‍ എ.പി.എച്ച്.എസ്.എസിലെ കെ.എം. ഗൗരി തീര്‍ത്ഥ, അരിമ്പൂര്‍ ഗവ. യു.പി.എസിലെ എന്‍. അഫ്‌സല്‍ റസാന്‍, ആളൂര്‍ ആര്‍.എം. എച്ച്.എസ്.എസിലെ എന്‍.എസ്. സാരംഗ്, ഐരാണിക്കുളം ജി.എച്ച്.എസ്.എസിലെ അല്‍ഗ ടെന്‍സണ്‍ എന്നിവരാണ് പ്രോത്സാഹന സമ്മാനത്തിന് അര്‍ഹരായത്. വിജയികള്‍ക്കുള്ള സമ്മാനദാനം ഡിസംബര്‍ മൂന്നാം വാരം അയ്യന്തോള്‍ സിവില്‍ സ്റ്റേഷനില്‍ നടക്കും.



Hey lottery players! Gave 92lot a try. Website is pretty straightforward. Nothing to lose giving it a spin, right? Maybe you’ll get lucky! 92lot