THRISSUR

രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി

തൃശ്ശൂര്‍: തൃശ്ശൂര്‍ ജില്ലയിലെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ജോലിക്കുള്ള ഉദ്യോഗസ്ഥരുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി. പോളിങ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥരുടെ പോസ്റ്റിംഗ് ഓര്‍ഡറുകള്‍ ഇ ഡ്രോപ്പ് സോഫ്‌റ്റ്വെയറില്‍ ഇന്ന് രാവിലെ 11 മുതല്‍ ലഭിക്കും. പോളിംഗ് ഡ്യൂട്ടി ലഭിച്ച ഉദ്യോഗസ്ഥര്‍ക്ക് ഇ ഡ്രോപ്പ് സോഫ്‌റ്റ്‌വെയറില്‍ അവരവരുടെ ലോഗിനിലോ ഇന്‍സ്റ്റിട്യൂഷന്‍ ലോഗിനിലോ പ്രവേശിച്ച് പോസ്റ്റിംഗ് ഓര്‍ഡര്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം.

എല്ലാ എല്‍.എസ്.ജി.ഡി സെക്രട്ടറിമാരും തങ്ങളുടെ കീഴിലുള്ള സ്ഥാപനമേധാവിവികള്‍ അവരവരുടെ ലോഗിന്‍ പരിശോധിച്ച് പോളിംഗ് ഡ്യൂട്ടി ലഭിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റിംഗ് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തി ഇതു സംബന്ധിച്ച സാക്ഷ്യപത്രം എല്‍.എസ്.ജി.ഡി സെക്രട്ടറിമാര്‍ edropnodalofficer@gmail.com എന്ന ഇ മെയിലിലേക്ക് സമര്‍പ്പിക്കണം. പോസ്റ്റിംഗ് ഓര്‍ഡര്‍ ലഭിച്ച എല്ലാ ഉദ്യോഗസ്ഥരും അവരുടെ ബാങ്ക് വിവരങ്ങള്‍, ഫോട്ടോ എന്നിവ ഇ ഡ്രോപ്പ് സോഫ്‌റ്റ്‌വെയറില്‍ അപ്ലോഡ് ചെയ്യേണ്ടതാണെന്ന് ഇ ഡ്രോപ്പ് സോഫ്‌റ്റ്വെയര്‍ നോഡല്‍ ഓഫീസര്‍ അറിയിച്ചു.

One thought on “രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി

  • Been playing around on qq66bet for a while now. Interface is nice and clean, easy to understand. Check them out when you have time!qq66bet

Comments are closed.