THRISSUR

വി.എസ് സ്ക്വയർ ഹാപ്പിനസ് പാർക്ക് നാടിന് സമർപ്പിച്ചു

പാണഞ്ചേരി : ജില്ലാ പഞ്ചായത്തും പാണഞ്ചേരി ഗ്രാമപഞ്ചായത്തും ചേർന്ന് അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ പേരിൽ നിർമ്മിച്ച വി.എസ് സ്ക്വയർ ഹാപ്പിനസ് പാർക്ക് നാടിന് സമർപ്പിച്ചു. വി.എസ് സ്ക്വയർ ഹാപ്പിനസ് പാർക്കിൻ്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിൻസ് നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.പി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 33 ലക്ഷം രൂപ വിനിയോഗിച്ചാണ് പട്ടിക്കാട് സെൻ്ററിൽ പാർക്ക് നിർമിച്ചത്. ഓപ്പൺ സ്റ്റേജ്, ഓപ്പൺ ജിം, സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള വിശ്രമ കേന്ദ്രം എന്നിവ ഇവിടെ ഒരുക്കിയിട്ടുണ്ട്. മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ സ്മാരകമായി പാർക്ക് മാറും.

ചടങ്ങിൽ ജില്ലാ പഞ്ചായത്തംഗം കെ.വി സജു, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. രവി, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സാവിത്രി സദാനന്ദൻ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഇ.ടി. ജലജൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സുബൈദ അബൂബക്കർ, ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.വി അനിത, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തംഗം രമ്യ രാജേഷ്, ഗ്രാമപഞ്ചായത്തംഗം ആനി ജോയ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഡോ. ബിന്ദു, ഗ്രാമപഞ്ചായത്ത് അസിസ്റ്റൻ്റ് എഞ്ചിനീയർ പി.കെ. അജയകുമാർ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ.വി ചന്ദ്രൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ മാത്യു നൈനാൻ, മനു പുതിയമഠം, സനിൽ വാണിയംപാറ, ജിനേഷ് പീച്ചി, കുര്യൻ, കരാറുകാരൻ മജീദ് വലിയകത്ത് തുടങ്ങിയവർ പങ്കെടുത്തു.