THRISSUR

വാക്ക് ഇൻ ഇൻ്റർവ്യൂ; ഫെസിലിറ്റേറ്റർ

പട്ടികവർഗ്ഗ ഉന്നതികളിലെ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിനും സ്കൂളുകളിൽ നിന്നുള്ള കൊഴിഞ്ഞുപോക്ക് തടയുന്നതിനുമായി തൃശ്ശൂർ ജില്ലയിലെ കോടശ്ശേരി ഗ്രാമപഞ്ചായത്തിലെ മാരാംകോട്, പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ പയ്യനം എന്നീ സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന സാമൂഹ്യ പഠനമുറികളിൽ ഫെസിലിറ്റേറ്റർമാരായി താത്കാലിക കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 18 നും 45 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ബി.എഡ്, ടി.ടി.സി യോഗ്യതയുള്ളവർക്ക് മുൻഗണന. പ്രസ്തുത യോഗ്യതയുടെ അഭാവത്തിൽ പ്ലസ് ടു, ബിരുദം, പി.ജി യോഗ്യതയുള്ളവരേയും പരിഗണിക്കുന്നതാണ്. പട്ടികവർഗ്ഗ വിഭാഗത്തിൽപെട്ടവർക്കും പ്രസ്തുത സങ്കേതങ്ങളിൽ താമസ്സിക്കുന്നവർക്കും മുൻഗണന നൽകുന്നതായിരിക്കും . ബയോഡാറ്റയും, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ചാലക്കുടി മിനിസിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ചാലക്കുടി ട്രൈബൽ ഡെവലപ്‌മെൻ്റ് ഓഫീസിൽ ജൂലൈ 11 ന് രാവിലെ 10.30 ന് നടക്കുന്ന വാക്ക് ഇൻ ഇൻ്റർവ്യൂവിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക് 0480 2706100 എന്ന നമ്പറിൽ ബന്ധപ്പെടുക.