പുതുക്കാട് വാട്ടർ ടാങ്കുകൾ വിതരണം ചെയ്തു
പുതുക്കാട് ഗ്രാമപഞ്ചായത്തിൻ്റെ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതി വിഭാഗക്കാർക്ക് നൽകുന്ന വാട്ടർ ടാങ്കുകളുടെ വിതരണം പുതുക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ടി ബാബുരാജ് ഉദ്ഘാടനം ചെയ്തു. ഒരു ലക്ഷം രൂപ ചെലവിൽ 30 വാട്ടർ ടാങ്കുകളാണ് വിതരണം ചെയ്തത്. ഒരു ടാങ്കിന് 3500 രൂപ പഞ്ചായത്ത് വിഹിതവും 819 രൂപ ഗുണഭോക്തൃ വിഹിതവും എന്ന നിരക്കിലാണ് വിതരണം നടത്തിയത്. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ രതി ബാബു അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷൈനി ജോജു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷാജു കാളിയേങ്കര, സി പി സജീവൻ, രശ്മി ശ്രീഷോഭ്, ഫിലോമിന ഫ്രാൻസീസ്, അസിസ്റ്റൻ്റ് സെക്രട്ടറി എം എ അനൂപ് എന്നിവർ പങ്കെടുത്തു.



