കുവൈത്ത് കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റി‘സ്പീക്ക് അപ്’ പ്രസംഗ മത്സരം സംഘടിപ്പിച്ചു
കുവൈത്ത് സിറ്റി: ജനുവരിയിൽ നടക്കാനിരിക്കുന്ന കെ.എം.സി.സി കോഴിക്കോട് ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി, കെ.എം.സി.സി അംഗങ്ങൾക്ക് വേണ്ടി ‘സ്പീക്ക് അപ്’ പ്രസംഗ മത്സരം വലിയ പങ്കാളിത്തത്തോടെയായി സംഘടിപ്പിച്ചു. ഫർവാനിയ കെ.എം.സി.സി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ നിരവധി അംഗങ്ങൾ പങ്കെടുത്തു.
മത്സരത്തിൻ്റെ ഉദ്ഘാടന സമ്മേളനത്തിന് പ്രോഗ്രാം കമ്മിറ്റി ചെയർമാൻ സാദിഖ് ടി.വി അധ്യക്ഷനായി. കെ.എം.സി.സി സംസ്ഥാന പ്രസിഡൻ്റ് സയ്യിദ് നാസർ അൽ മഷ്ഹൂർ തങ്ങൾ ഔപചാരികമായി മത്സരങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു.

ആറോളം വിഷയങ്ങളെ ആസ്പദമാക്കി നടന്ന കനത്ത മത്സരത്തിൽ ലിയാഖത്തലി കൂട്ടാക്കിൽ (കൊടുവള്ളി), മൻസൂർ കുന്നത്തേരി (തിരൂരങ്ങാടി), ഷാജഹാൻ പതിയാശ്ശേരി (കൈപ്പമംഗലം) എന്നിവർ യഥാക്രമം മികച്ച പ്രകടനം കാഴ്ച വെച്ച് വിജയികളായി.
കെ.എം.സി.സി സംസ്ഥാന ജില്ലാ നേതാക്കളായ സയ്യിദ് റഊഫ് മഷ്ഹൂർ തങ്ങൾ, ഇക്ബാൽ മാവിലാടം, എം.ആർ. നാസർ, സലാം ചെട്ടിപ്പടി, കെ.കെ.പി ഉമ്മർ കുട്ടി, അസീസ് തിക്കോടി, അസീസ് പേരാമ്പ്ര, അബ്ദുൽ റഹ്മാൻ ഗുരുവായൂർ, അബ്ദുല്ല വി.പി എന്നിവർ മത്സരാർത്ഥികൾക്ക് ആശംസകൾ നേർന്നു.
ചെസിൽ രാമപുരം, അബ്ദുല്ല വടകര, മുഹമ്മദ് സാലിഹ് അന്നജ്മി എന്നിവർ മത്സരത്തിൻ്റെ വിധികർത്താക്കളായി പ്രവർത്തിച്ചു. ഇസ്മായിൽ സൺഷൈൻ, ശരീഖ് നന്തി, ഇസ്മായിൽ വള്ളിയോത്ത്, യാസർ നാദാപുരം, സലാം നന്തി, റഷീദ് ഉള്ള്യേരി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ഫൈസൽ ടി.വി ഖിറാഅത്ത് അവതരിപ്പിച്ചു. പ്രോഗ്രാം കമ്മിറ്റി കൺവീനർ ലത്തീഫ് ടി.വി സ്വാഗതവും ജില്ലാ ട്രഷറർ ഗഫൂർ അത്തോളി നന്ദിയും അറിയിച്ചു.




mcw678com is a reliable platform. Been playing here for a while and haven’t had any issues. They seem to keep things updated which is always a good sign. Give it a try. Find them at mcw678com!