THRISSUR

തുമ്പപ്പൂ കൃഷിക്ക് തുടക്കം

ഇടശ്ശേരി : വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് ശിവഗംഗ ജെ എൽ ജി ഗ്രൂപ്പ് തുമ്പപ്പൂ കൃഷി ആരംഭിച്ചു. ജില്ലയിൽ ആദ്യമായാണ് തുമ്പപ്പൂ കൃഷി നടത്തുന്നത്.

ശിവഗംഗ ഗ്രൂപ്പിന് മുമ്പും നിരവധി അവാർഡുകൾ നേടാൻ കഴിഞ്ഞിട്ടുണ്ട്. ഗ്രൂപ്പിലെ അംഗങ്ങളായ സുജാത ഇത്തിക്കാട്ട്, വസന്ത മണി, ഷീന കോന്നാടത്ത്, സിഡിഎസ് അംഗം ബേബി രതീഷ്, കമല ധർമ്മൻ, വസന്ത പ്രേമൻ എന്നിവർ നേതൃത്വം നൽകുന്നു.

മിതമായ നിരക്കിൽ തുമ്പപ്പൂ ലഭ്യമാക്കുമെന്ന് അംഗങ്ങൾ അറിയിച്ചു.