THRISSUR

അസിസ്റ്റൻ്റ് പ്രൊജക്ട് മാനേജർ നിയമനം

കേരള വന ഗവേഷണ സ്ഥാപനത്തിൽ ഒരു വർഷം വരെ കാലാവധിയുള്ള ‘റീജ്യണൽ ഫെസിലിറ്റേഷൻ സെൻ്റർ ഫോർ സസ്റ്റൈനബിൾ ഡെവലപ്‌മെൻ്റ് ഓഫ് മെഡിസിനൽ പ്ലാൻ്റ് (സതേൺ റീജിയൺ)’ എന്ന ഗവേഷണ പദ്ധതിയിലേക്ക് അസിസ്റ്റൻ്റ് പ്രൊജക്ട് മാനേജർ തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നു. ബോട്ടണി, എൻവയൺമെൻ്റ് സയൻസ്, പ്ലാൻ്റ് സയൻസുമായി ബന്ധപ്പെട്ട ഫോറസ്ട്രിയിൽ പി.എച്ച്.ഡിയും ഗവേഷണം, പരിശീലനം, അഡ്മിനിസ്ട്രേഷൻ എന്നിവയിൽ പത്ത് വർഷത്തെ പ്രവൃത്തിപരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. സെപ്റ്റംബർ 15-ന് രാവിലെ പത്ത് മണിക്ക് കെ.എഫ്.ആർ.ഐയുടെ പീച്ചിയിലുള്ള ഓഫീസിലാണ് അഭിമുഖം. വിശദവിവരങ്ങൾ www.kfri.res.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഫോൺ: 0487-2690100.