THRISSUR

വെള്ളാങ്ങല്ലൂർ ബി ആർ സി ഒന്നിച്ചോണം

സമഗ്ര ശിക്ഷ കേരളം വെള്ളാങ്ങല്ലൂർ ബി ആർ സി നേതൃത്വത്തിൽ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ “ഒന്നിച്ചോണം” എന്ന പേരിൽ സംഘടിപ്പിച്ച ഓണാഘോഷം നടന്നു. നടവരമ്പ് ജി.എം.എച്ച്.എസ്.എസ് സ്കൂളിൽ നടന്ന ചടങ്ങ് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് ഓണക്കോടിയും ഓണ കിറ്റും വിതരണം ചെയ്തു.

വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുധ ദിലീപ് അധ്യക്ഷത വഹിച്ചു. ബിപിസി നിതു സുഭാഷ് സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ കുറ്റിപറമ്പിൽ, വേളൂക്കര പഞ്ചായത്ത് പ്രസിഡണ്ട് കെ. എസ് ധനീഷ്, ബ്ലോക്ക് ഡിവിഷൻ മെമ്പർ വിജയലക്ഷ്മി വിനയചന്ദ്രൻ, വാർഡ് മെമ്പർ മാത്യു പാറേക്കാടൻ, ഇരിങ്ങാലക്കുട എ.ഇ.ഒ രാജീവ് എം. എസ്, ലയൺസ് ക്ലബ്ബ് മെഡിക്കൽ ക്യാമ്പ് കോഡിനേറ്റർ ജോൺസൺ കോലങ്കണ്ണി, നടവരമ്പ് സ്കൂൾ പ്രിൻസിപ്പൽ എം.കെ.പ്രീതി, പ്രധാനാധ്യാപിക എം.വി ഉഷ, ജി.എൽ.പി.എസ് നടവരമ്പ് പ്രധാന അധ്യാപിക പി.എൻ ജമുന, സി.ആർ.സി.സി കോഡിനേറ്റർ പി.ഡി. സജീന്ദ്രൻ എന്നിവർ പങ്കെടുത്തു. വിദ്യാർത്ഥികളുടെ വിവിധ ഓണ പരിപാടികൾ അരങ്ങേറി.