THRISSUR

നെന്മണിക്കര ഗ്രാമപഞ്ചായത്ത് നിറച്ചാര്‍ത്ത് 2025 സമാപിച്ചു

നെന്മണിക്കര ഗ്രാമപഞ്ചായത്ത് നിറച്ചാർത്ത് 2025 എന്ന പേരിൽ ആഗസ്റ്റ് 25 മുതൽ സെപ്റ്റംബർ ഒന്നു വരെ സംഘടിപ്പിച്ച അങ്കണവാടി – ഭിന്നശേഷി –വയോജന  – വനിത- ബാലസൗഹൃദ കലോത്സവം,  രോഗി ബന്ധു സംഗമം, തൊഴിലുറപ്പ് സംഗമം, വിദ്യാഭ്യാസ അവാര്‍ഡ്, ഹെല്‍ത്തി ബേബി ഷോ എന്നീ പരിപാടികള്‍ ഉള്‍കൊളളിച്ച സപ്തദിന സാംസ്കാരിക കൂട്ടായ്മ സമാപിച്ചു. സമാപന പൊതുസമ്മേളനം കെ കെ രാമചന്ദ്രൻ എം.എൽഎ ഉദ്ഘാടനം ചെയ്തു.

സമാപന ദിനത്തിൽ നടന്ന ഹെൽത്തി ബേബി ഷോ അന്താരാഷ്ട്ര സെലിബ്രിറ്റി സൂപ്പര്‍ കിഡ് മോഡല്‍ ക്യാരന്‍ ഏണസ്റ്റ് റോഡ്രിഗ്സ് ഉദ്ഘാടനം ചെയ്യുകയും , വിദ്യാഭ്യാസ അവാർഡുകൾ മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നല്‍കുകയും ചെയ്തു.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.എസ്. ബൈജു അധ്യക്ഷത വഹിച്ച പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ സരിത രാജേഷ്, കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.എം ചന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീല മനോഹരൻ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രാജലക്ഷ്മി റെനീഷ് , ഗ്രാമപഞ്ചായത്ത് വികസന സ്ഥിരം സമിതി അംഗങ്ങളായ സജിൻ മേലേടത്ത്, ഭദ്ര മനു, കെ.വി.ഷാജു, പഞ്ചായത്ത് സെക്രട്ടറി കെ. അജിത, ഐസിഡിഎസ്  സൂപ്പർവൈസർ വി ശാലിനി, ഉദ്യോഗസ്ഥർ, അംഗനവാടി ജീവനക്കാർ,  കുടുംബശ്രീ പ്രവർത്തകർ,  പൊതുജനങ്ങള്‍ എന്നിവർ പങ്കെടുത്തു