നാട്ടിക: വാർഡ് 5-ലെ വിദ്യാർത്ഥികളെയും തൊഴിലാളികളെയും ആദരിച്ചു
നാട്ടിക അഞ്ചാം വാർഡിൽ SSLC, പ്ലസ് 2 പരീക്ഷകളിൽ വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുകയും, പഞ്ചായത്തിൽ നിന്ന് മികച്ച ക്ഷീരകർഷകൻ അവാർഡ് നേടിയ ഷൈൻ ഇയ്യാനിത്തറയെ സൽക്കാരിക്കുകയും ചെയ്തു. തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിതകർമസേന, ആശവർക്കർ, അംഗൻവാടി ടീച്ചർമാർ എന്നിവർക്കും ഓണക്കോടിയും അരിയും വിതരണം ചെയ്തു.
ചടങ്ങ് അഞ്ചാം വാർഡ് കർമസമിതിയുടെ നേതൃത്വത്തിൽ നാട്ടിക ശ്രീനാരായണഹാളിൽ സംഘടിപ്പിച്ചു. വാർഡ് മെമ്പർ സുരേഷ് ഇയ്യാനി അധ്യക്ഷനായി. ബിജെപി സംസ്ഥാന സെക്രട്ടറി, തൃശ്ശൂർ ജില്ലാ പ്രഭാരിയായ എം. വി. ഗോപകുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
നൂറിലേറെ പേർ പങ്കെടുത്ത ചടങ്ങിന് ഗോപകുമാർ ചെമ്പിപറമ്പിൽ, യതീഷ് ഇയ്യാനി, അംബികവാഴക്കുളം, ശ്രീക്കുട്ടൻ പാടത്തിപറമ്പിൽ, ജയപ്രകാശ് വാളക്കടവ്, നവീൻ മേലേടത്ത് എന്നിവർ നേതൃത്വം നൽകി. ഷൈൻ ഇയ്യാനിത്തറ സ്വാഗതം പറഞ്ഞു, കൃഷ്ണകുമാർ വടശ്ശേരി നന്ദി അറിയിച്ചു.



