ഉണർവ് 2025 സംഘടിപ്പിച്ചു
സീതാറാം ടെക്സ്റ്റയിൽസ് ലിമിറ്റഡിൻ്റെ ഓണഘോഷമായ ഉണർവ് 2025 തൃശ്ശൂർ അഡീഷണൽ തല്ലാ മജിസ്ട്രേറ്റ് മുരളി ടി. ഉദ്ഘാടനം ചെയ്‌തു. ജീവനക്കാരുടെ കലാപരിപാടികളുടെ ഉദ്ഘാടനം ഡെപ്യൂട്ടി കളക്ടർ കൃഷ്ണകുമാർ നിർവഹിച്ചു. ചടങ്ങിൽ യൂണിറ്റ് ഇൻ ചാർജ് എസ് വിജയകുമാർ, അക്കൗണ്ട്സ് ഓഫീസർ പി. സുരേന്ദ്രൻ, യൂണിയൻ ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരുന്നു. തുടർന്ന് ഓണ സദ്യയും, കലാകായിക പരിപാടികളും ഉണ്ടായിരുന്നു.



