THRISSUR

മിനി മാസ്റ്റ് ലൈറ്റുകൾ സ്വിച്ച് ഓൺ ചെയ്തു

ചേലക്കരയിലെ വിവിധ ഇടങ്ങളിൽ സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച് ഓൺ കർമ്മം കെ. രാധാകൃഷ്ണൻ എം.പി നിർവ്വഹിച്ചു. ചേലക്കര ഗ്രാമ പഞ്ചായത്തിലെ കൊളത്തൂർ സെൻ്റർ, കുറുമല സ്ക്കൂൾ പരിസരം, സഞ്ജയ്നഗർ, കിഴക്കുമുറി, പള്ളിക്കുന്ന്, തോട്ടേക്കോട് എന്നിവിടങ്ങളിൽ കെ. രാധാകൃഷ്ണൻ എം.പിയുടെ പ്രാദേശിക വികസന നിധിയിൽ നിന്നുള്ള തുക വിനിയോഗിച്ചാണ് ലൈറ്റുകൾ സ്ഥാപിച്ചത്.

ചടങ്ങിൽ ചേലക്കര പഞ്ചായത്ത് പ്രസിഡണ്ട് എം.കെ. പത്മജ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം കെ.ആർ. മായ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിജിത ബിനീഷ്, പഞ്ചായത്ത് അംഗങ്ങളായ എല്ലിശ്ശേരി വിശ്വനാഥൻ, വി.കെ. ഗോപി, പി.കെ. ജാനകി, കെ.കെ. ശ്രീവിദ്യ, സുജാത അജയൻ തുടങ്ങിയവർ പങ്കെടുത്തു.