THRISSUR

മാടക്കത്തറ ഗ്രാമപഞ്ചായത്തിൽ ആടിനെ വിതരണം ചെയ്തു

മാടക്കത്തറ ഗ്രാമപഞ്ചായത്ത് 2025-26 ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന ആട് വളർത്തൽ പദ്ധതിയുടെ ഉദ്ഘാടനം മാടക്കത്തറ പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിര മോഹൻ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സാവിത്രി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.

പദ്ധതിയുടെ ഭാഗമായി 25 കിലോ ഭാരം വരുന്ന രണ്ട് ആടുകളെയാണ് ഗുണഭോക്താക്കൾക്ക് വിതരണം ചെയ്തത്. 15,000 രൂപ വില വരുന്ന ആടുകൾക്ക് 50 ശതമാനം സബ്സിഡിയോടെ 7500 രൂപയാണ് ഗുണഭോക്തൃ വിഹിതമായി നൽകേണ്ടത്. മെയ് മാസത്തിൽ കൂടിയ ഗ്രാമസഭ അംഗീകരിച്ച ഗുണഭോക്താക്കൾക്കാണ് ആടിനെ വിതരണം ചെയ്തത്.

ചിറക്കാകോട് മൃഗാശുപത്രിയിൽ നടന്ന ചടങ്ങിൽ വാർഡ് മെമ്പർ പി. എച്ച് സജീബ്, വെറ്റിനറി ഡോക്ടർമാരായ ശരണ്യ, അമൽ, ചിറക്കാക്കോട് മൃഗാശുപത്രി ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.