KUWAITMIDDLE EAST

കുവൈറ്റിലെ ഹവല്ലിയിൽ ‘ലുലു ഡെയിലി ഫ്രെഷ്’ തുറന്നു

കുവൈറ്റ് : ഗൾഫിലെ പ്രമുഖ റീട്ടെയിൽ ബ്രാൻഡായ ലുലു ഹൈപ്പർമാർക്കറ്റ്, ഹവല്ലിയിലെ അൽ ബഹർ സെന്റർ, ട്യൂണിസ് സ്ട്രീറ്റിൽ പുതിയ ‘ലുലു ഡെയിലി ഫ്രെഷ്’ സ്റ്റോർ ഉദ്ഘാടനം ചെയ്തു. കുവൈറ്റിലെ ആദ്യ ലുലു ഡെയിലി ഫ്രെഷ് സ്റ്റോറുകളിൽ ഒന്നാണ് ഇത്. ഇതോടെ കുവൈറ്റിലെ ലുലുവിൻ്റെ ശാഖകളുടെ എണ്ണം 17 ആയി.

4,700 ചതുരശ്ര അടിയിൽ വ്യാപിച്ചു കിടക്കുന്ന സ്റ്റോറിൽ പച്ചക്കറികൾ, പഴങ്ങൾ, ഗ്രോസറി സാധനങ്ങൾ, ഡെയിലി എസ്സൻഷ്യൽസ്, ചില്ല്ഡ് ഐറ്റങ്ങൾ, ഡെയറി ഉൽപ്പന്നങ്ങൾ തുടങ്ങി കുടുംബങ്ങളുടെ നിത്യാവശ്യങ്ങൾക്ക് അനുയോജ്യമായ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ ലഭ്യമാക്കുന്നുണ്ട്. 300 വാഹനങ്ങൾക്ക് സൗകര്യമൊരുക്കുന്ന മൾട്ടി-സ്റ്റോർ പാർക്കിംഗ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.

സ്റ്റോർ ഉദ്ഘാടനം ചെയ്തത് പ്രമുഖ വ്യക്തികളായ ഫഹദ് അബ്ദുൽറഹ്മാൻ അൽ ബഹർ (വൈസ് ചെയർമാനും എക്സിക്യൂട്ടീവ് മാനേജിങ് ഡയറക്ടർ), അബ്ദുറഹ്മാൻ മുഹമ്മദ് അൽ ബഹർ (പാർട്നർ കമ്പനി WLL), അഡൽ അലി അൽ ബഹർ എന്നിവരാണ്. ലുലു ഗ്രൂപ്പ് ഇന്റർനാഷണലിൻ്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ യൂസഫ് അലി എം.എ, ലുലു കുവൈറ്റ് ഡയറക്ടർ കെ.എസ്. ശ്രീജിത്ത്, റീജണൽ ഡയറക്ടർ സഖീർ ഹുസൈൻ തുടങ്ങിയ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.

സ്റ്റോർ ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രത്യേക ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

കുവൈറ്റിലെ വ്യാപാര സാന്നിധ്യം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ലുലു ഹൈപ്പർമാർക്കറ്റ് പുതിയ ശാഖകൾ ഉടൻ ആരംഭിക്കുമെന്ന് യൂസഫ് അലി എം.എ അറിയിച്ചു. വരാനിരിക്കുന്ന പദ്ധതികളിൽ സാൽമിയയിലെ വാക്ക്‌മാൾ ലോട്ട് സ്റ്റോർ, ജാബർ അൽ അഹ്മദ് ജാബർ മാൾ ലുലു ഹൈപ്പർമാർക്കറ്റ്, സബാഹ് അൽ സാലെം ലുലു ഫ്രെഷ് മാർക്കറ്റ്, ഹെസ്സ അൽ മുബാറക് ലുലു എക്സ്പ്രസ്, അൽ മുത്ത്‌ലാഅ സിറ്റി ലുലു ഹൈപ്പർമാർക്കറ്റ് എന്നിവ ഉൾപ്പെടുന്നു.