THRISSUR

എളവള്ളിയിൽ വി.എസ്. സുബ്രഹ്മണ്യൻ സ്മാരക റോഡ് തുറന്നു

എളവള്ളി ഗ്രാമപഞ്ചായത്തിലെ പറയ്ക്കാട് അഞ്ചാം വാർഡിൽ പി.എസ്. സുബ്രഹ്മണ്യൻ സ്മാരക റോഡ് കോൺക്രീറ്റ് നിർമ്മാണം പൂർത്തിയാക്കി തുറന്നു കൊടുത്തു. റോഡിൻ്റെ ഉദ്ഘാടനം എളവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിയോ ഫോക്സ് നിർവഹിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ച് ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് നിർമ്മാണം പൂർത്തീകരിച്ചത്.

ചടങ്ങിൽ വൈസ് പ്രസിഡണ്ട് ബിന്ദു പ്രദീപ് അധ്യക്ഷയായി. സി.ഡി.എസ്. ചെയർപേഴ്സൺ ഷീല മുരളി, പി.എ. ഷൈൻ, പ്രമോദ് വട്ടംപറമ്പിൽ, സി.കെ. മോഹനൻ, പി.കെ. ശിവദാസൻ തുടങ്ങിയവർ സംസാരിച്ചു.