തെരുവോരം മുരുകനെ സർഗ്ഗ സംസ്കൃതി ആദരിച്ചു
തൃപ്രയാർ: പ്രശസ്ത ജീവകാരുണ്യ പ്രവർത്തകൻ തെരുവോരം മുരുകനെ സർഗ്ഗ സംസ്കൃതി അനുമോദിച്ചു. തെരുവിൽ നിന്ന് ഇരുപത്തിയയ്യായിരത്തിലധികം ആളുകളെ രക്ഷപ്പെടുത്തിയിട്ടുള്ള മുരുകന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഉൾപ്പെടെ നിരവധി ദേശീയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
ആലപ്പുഴ ജില്ലയിലെ പട്ടണക്കാട് പഞ്ചായത്തിലുള്ള തെരുവോരം എൻജിഒ അങ്കണത്തിൽ നടന്ന ചടങ്ങിലാണ് ആദരം. സർഗ്ഗസംസ്കൃതി രക്ഷാധികാരി ജോഷി കോഴിപ്പറമ്പിൽ പൊന്നാട അണിയിച്ചു. സർഗ്ഗസംസ്കൃതി ചെയർമാൻ ജയൻ ബോസ് അധ്യക്ഷത വഹിച്ചു.
സൗഹൃദ ഫൗണ്ടേഷൻ വൈസ് പ്രസിഡണ്ട് പോൾ ചിറ്റിലപ്പിള്ളി, ഷാരോൺ, വർഷ, ആഷിക്, ധനുഷ്, മുഹമ്മദ് ഹസ്സൻ, ശിവാനന്ദ്, കേതൻ ബോബി, സഫർ, മെഹലൂഫ് അലി എന്നിവർ സന്നിഹിതരായിരുന്നു.



