പോര്‍ക്കളേങ്ങാട് അര്‍ബന്‍ ഫാമിലി ഹെല്‍ത്ത് സെൻ്ററിൻ്റെ ഒന്നാം നില ഉദ്ഘാടനം ചെയ്തു
കുന്നംകുളം നഗരസഭ പോര്‍ക്കളേങ്ങാട് അര്‍ബന്‍ ഫാമിലി ഹെല്‍ത്ത് സെൻ്ററിൻ്റെ ഒന്നാം നില നഗരസഭ ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. അഞ്ച് ലക്ഷം രൂപ ചെലവഴിച്ചാണ് ഒന്നാം നില പൂര്‍ത്തീകരിച്ചിട്ടുള്ളത്.
വൈസ് ചെയര്‍പേഴ്സണ്‍ സൗമ്യ അനിലന്‍ ചടങ്ങിന് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.എം സുരേഷ്, സജിനി പ്രേമന്‍, ടി.സോമശേഖരന്‍, പ്രിയ സജീഷ്, പി.കെ ഷെബീര്‍, ഫാമിലി ഹെല്‍ത്ത് സെൻ്ററിന് സ്ഥലം വിട്ടുനല്‍കിയ മുത്തുലക്ഷ്മിയമ്മയുടെ മകള്‍ ജയശ്രീ, മകന്‍ റാം മോഹന്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. സ്വാതി തുടങ്ങിയവര്‍ പങ്കെടുത്തു.



