നാട്ടിക ശ്രീനാരായണഗുരു മന്ദിരത്തിൽ 98മത് ഗുരു സമാധിദിനാചരണം 21-ന്
നാട്ടിക: 98മത് ശ്രീനാരായണ ഗുരു സമാധി ദിനം സെപ്റ്റംബർ 21-ന് നാട്ടിക ശ്രീനാരായണഗുരു മന്ദിരാങ്കണത്തിൽ ആചരിക്കും. രാവിലെ 9 മണി മുതൽ വൈകിട്ട് 3.30 വരെ നടക്കുന്ന പരിപാടികൾ ബ്രഹ്മശ്രീ ഡോ. ടി. എസ്. വിജയൻ തന്ത്രികളുടെ കാർമികത്വത്തിൽ ഉപവാസത്തോടെ ആരംഭിക്കും.
പരിപാടികളിൽ ഗുരുപൂജ, സമൂഹ പ്രാർത്ഥന, പ്രഭാഷണങ്ങൾ, സമൂഹാർച്ചന, പ്രസാദവിതരണം എന്നിവ ഉൾപ്പെടും. രാവിലെ 9 മണിക്ക് ഗുരുപൂജ നടക്കും. തുടർന്ന് ബ്രഹ്മശ്രീ ടി. എസ്. വിജയൻ തന്ത്രികളുടെ പ്രഭാഷണവും രാവിലെ 11 മണിക്ക് കോട്ടയം സ്വദേശിയായ സതീഷ് മണലേലിൻ്റെ മുഖ്യപ്രഭാഷണവും ഉണ്ടായിരിക്കും.
ഉപവാസത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ രാവിലെ 9 മണിക്ക് മുമ്പായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. ചടങ്ങിൽ എല്ലാ ഗുരുദേവഭക്താക്കളെയും കുടുംബസമേതം പങ്കെടുക്കാൻ സംഘാടകസമിതി ക്ഷണിച്ചിട്ടുണ്ട്.
സംഘാടകസമിതിയുടെ സെക്രട്ടറി സി. കെ. സുഹാസ് അറിയിച്ചു.



