THRISSUR

ഡി സോൺ കബഡി മത്സരത്തിൽ സഹൃദയ കോളേജിന് ജയം

നാട്ടിക: നാട്ടിക ശ്രീനാരായണ കോളേജിൻ്റെ അഭിമുഖ്യത്തിൽ നടന്ന കാലിക്കറ്റ് സർവകലാശാല ഡി സോൺ കബഡി മത്സരത്തിൽ സഹൃദയ കോളേജ് കൊടകര ജേതാക്കളായി. തൊഴിയൂർ ഐ.സി.എ കോളേജ് രണ്ടാം സ്ഥാനവും നാട്ടിക ശ്രീനാരായണ കോളേജ് മൂന്നാം സ്ഥാനവും നേടി.

മത്സരം പ്രിൻസിപ്പൽ പ്രൊഫ. അനിത സി.ടി. ഉദ്ഘാടനം ചെയ്തു. ഡി സോൺ കൺവീനർ ഡോ. ബിന്ദു എസ് സമ്മാനങ്ങൾ വിതരണം ചെയ്തു.