വയോജനങ്ങള്‍ക്ക് കട്ടില്‍ വിതരണം ചെയ്തു
മാടക്കത്തറ ഗ്രാമപഞ്ചായത്തിലെ 2025-26 സാമ്പത്തിക വര്‍ഷത്തിലെ പദ്ധതിയായ വയോജനങ്ങള്‍ക്കായുള്ള 73 കട്ടിലുകളുടെ വിതരണോദ്ഘാടനം ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.ആര്‍ രവി നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിര മോഹന്‍ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.പി പ്രശാന്ത് സ്വാഗതവും ഐസിഡിഎസ് സൂപ്പര്‍വൈസര്‍ നിത്തു ത്യാഗരാജ് നന്ദിയും പറഞ്ഞു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സണ്ണി ചെന്നിക്കര, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സാവിത്രി രാമചന്ദ്രന്‍, ജനപ്രതിനിധികള്‍, കമ്മ്യൂണിറ്റി വിമന്‍സ് ഫെസിലിറ്റേറ്റര്‍മാര്‍, അങ്കണവാടി ടീച്ചര്‍മാര്‍, സോഷ്യല്‍ വര്‍ക്കര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



