തൃക്കൂരിൽ ജലസേചന വകുപ്പിൻ്റെ റെഗുലേറ്റർ വാച്ച്മാൻ ക്വാർട്ടേഴ്സ് ഉദ്ഘാടനം ചെയ്തു
പുതുക്കാട് തൃക്കൂർ പുലക്കാട്ടുകരയിൽ ജലസേചന വകുപ്പിന് കീഴിൽ നിർമ്മിച്ച റെഗുലേറ്റർ വാച്ച്മാൻ ക്വാർട്ടേഴ്സിൻ്റെയും സ്റ്റോർ റൂമിൻ്റെയും ഉദ്ഘാടനം കെ.കെ. രാമചന്ദ്രൻ എം.എൽ.എ. നിർവഹിച്ചു. 2020-21 സാമ്പത്തിക വർഷത്തെ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി 20 ലക്ഷം രൂപ ചെലവിലാണ് കെട്ടിടം നിർമ്മിച്ചത്. കെട്ടിടത്തിൻ്റെ നിർമ്മാണം പൂർത്തിയാക്കിയത്.
നെന്മണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.എസ്. ബൈജു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീല മനോഹരൻ മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് അംഗം സണ്ണി ചെറിയാലത്ത്, അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനിിയർ കെ. അരുൺ ലാൽ, എക്സിക്യൂട്ടിവ് എഞ്ചിനീയർ പി. സിനി തുടങ്ങിയവർ പങ്കെടുത്തു.




mubriz