കവുങ്ങിൻ തൈകൾ വിതരണം ചെയ്തു
തോളൂർ ഗ്രാമപഞ്ചായത്ത് കവുങ്ങിൻ തൈകൾ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് ശ്രീകല കുഞ്ഞുണ്ണി വിതരണോദ്ഘാടനം നിർവഹിച്ചു. വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷീന വിൽസൺ അധ്യക്ഷത വഹിച്ചു.
2025 – 26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 50, 000 രൂപ വകയിരുത്തി ഗുണഭോക്തൃ ലിസ്റ്റിൽപ്പെട്ട കർഷകർക്കാണ് കവുങ്ങിൻ തൈ വിതരണം ചെയ്തത്. ഇൻ്റർസി മംഗള സങ്കരയിനത്തിൽപ്പെട്ട ഉയരം കുറഞ്ഞ 10 കവുങ്ങിൻ തൈകളാണ് 150 രൂപ ഗുണഭോക്തൃ വിഹിതം അടച്ചവർക്ക് നൽകിയത്.
കൃഷി ഓഫീസർ മനീഷ പദ്ധതി വിശദീകരണം നടത്തി. കൃഷി കൂടുതൽ പ്രോൽസാഹിപ്പിക്കുന്നതിനും ഈ വിളയിലൂടെ കർഷകരുടെ വരുമാനം വർദ്ധിപ്പിക്കാനും ഉദ്ദേശിക്കുന്ന പദ്ധതി തുടർച്ചയായി നാല് വർഷമായി നടപ്പാക്കുന്നു.
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സരസമ്മ സുബ്രഹ്മണ്യൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ ഷീന തോമസ് , സുധ ചന്ദ്രൻ, സീന സാജൻ , കൃഷി അസിസ്റ്റൻ്റുമാരായ ആശ വിൽസൻ ,ലിജി പ്രദീപ് എന്നിവർ സംസാരിച്ചു.



