THRISSUR

സുഭിക്ഷ കേരളം പദ്ധതി; മത്സ്യകൃഷി വിളവെടുപ്പ് നടത്തി

ആളൂർ: ആളൂർ ഗ്രാമപഞ്ചായത്തിൽ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി മത്സ്യകൃഷി വിളവെടുപ്പ് നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് കെ.ആർ. ജോജോ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പി.സി. ഷണ്മുഖൻ അധ്യക്ഷത വഹിച്ചു. കേരള സർക്കാർ ഫിഷറീസ് വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവ ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. ആളൂർ ആനത്തടത്ത് പീണിക്കപ്പറമ്പിൽ ജസ്റ്റിൻ ജോസിൻ്റെ കൃഷിയിടത്തിലെ പടുതാകുളത്തിലാണ് വരാൽ മത്സ്യകൃഷി വിളവെടുപ്പ് നടത്തിയത്. മത്സ്യ ഉപഭോക്താക്കൾക്ക് വിഷരഹിത മത്സ്യം പ്രാദേശികമായി ഉറപ്പുവരുത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. വൈസ് പ്രസിഡണ്ട് രതി സുരേഷ് മുഖ്യാതിഥിയായി. ഫിഷറീസ് ഓഫീസർ നീരജ്, കോർഡിനേറ്റർ വസന്തകുമാരി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.