ഫിസിയോതെറാപ്പിസ്റ്റ് നിയമനം
തൃശ്ശൂർ: നാഷണൽ ആയുഷ് മിഷൻ, ഭാരതീയ ചികിത്സാ വകുപ്പ്, ഹോമിയോപ്പതി വകുപ്പുകൾക്ക് കീഴിലുള്ള ആശുപത്രികളിലേക്കും വിവിധ പദ്ധതികളിലേക്കുമായി ഫിസിയോതെറാപിസ്റ്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഒക്ടോബർ പത്തിന് രാവിലെ 09.30 ന് തൃശ്ശൂർ രാമവർമ്മ ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്ന നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ വാക്ക്-ഇൻ-ഇൻ്റർവ്യൂവും സർട്ടിഫിക്കറ്റുകളുടെ വെരിഫിക്കേഷനും നടത്തും. അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ഫിസിയോതെറാപ്പിയിലുള്ള ബിരുദം/ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. പ്രതിമാസ വേതനം 21,000/- രൂപയാണ്. 40 വയസാണ് പ്രായപരിധി. ഉദ്യോഗാർത്ഥികൾ വെബ്സൈറ്റിൽ നിന്നും ലഭിക്കുന്ന അപേക്ഷാ ഫോം, ബയോഡാറ്റ, ഫോട്ടോ, അസൽ സർട്ടിഫിക്കറ്റുകൾ, ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ രേഖ, ഇവയുടെയെല്ലാം സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ സഹിതം എത്തിച്ചേരേണ്ടതാണ്. 20-ൽ അധികം അപേക്ഷകർ വന്നാൽ ഇൻ്റർവ്യൂ കൂടാതെ എഴുത്ത് പരീക്ഷയും നടത്തും. വിശദവിവരങ്ങൾക്ക് http://nam.kerala.gov.in വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ -0487 2939190.



